കോവിഡ്; കുവൈത്തിൽ പുതിയ കേസുകൾ കുതിച്ചുയർന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ കോവിഡ് കേസുകൾ കഴിഞ്ഞ ദിവസം കുറഞ്ഞിരിക്കുന്നുവെങ്കിലും വീണ്ടും കുതിച്ചുയർന്നു. 698 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,485 ആയി ഉയർന്നു.
രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഇന്നും കുറവ് രേഖപ്പെടുത്തി. 538 പേർക്കാണ് ഇന്ന് രോഗം സുഖപ്പെട്ടത്. ഇതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 101,314 ആയി. രണ്ടുപേരുടെ ആരോഗ്യ നിലകൂടി വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 129 ആയി ഉയർന്നു.
രാജ്യത്ത് ഇന്ന് കോവിഡ് കാരണം 3 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 642 ആയി ഉയർന്നു. ഇതുവരെയായി 109,441 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയതായി 4,120 സാമ്പിളുകൾ കൂടി പരിശോധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa