ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയായ സൗദിയിലെ അൽ അഹ്സ ഗിന്നസ് ബുക്കിൽ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയായ അൽ അഹ്സ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചതായി സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചു.
ഏകദേശം 30 ലക്ഷം ഈത്തപ്പനകളാണു അൽ അഹ്സ മരുപ്പച്ചയിലുള്ളത്. മികച്ചയിനം ഈത്തപ്പഴങ്ങളാണു ഇവിടെ നിന്ന് കൃഷി ചെയ്യുന്നത്.
പ്രധാനമായും ഖലാസ് എന്ന പേരിലുള്ള ഈത്തപ്പഴമാണു അൽ അഹ്സയിലെ സ്പെഷ്യൽ. ഇത് അറബികൾ ഖഹ് വക്കൊപ്പം അതിഥികൾക്ക് കഴിക്കാൻ സാധാരണയായി നൽകാറുണ്ട്.
അൽ അഹ്സയിലെ ഈത്തപ്പന മരുപ്പച്ച യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ ലിസ്റ്റിൽ പ്രവേശിച്ച സൗദി അറേബ്യയിലെ അഞ്ചാമത്തെ സ്ഥലമാണ്.
അൽ അഹ്സ ഒയാസിസിനു പുറമേ ജിദ്ദ ഹിസ്റ്റോറിക് സിറ്റി, ദിരിയ-അൽ തുറൈഫ് ഡിസ്റ്റ്രിക്, ഹായിൽ റോക്ക് ആർട്ട്, അൽ ഹിജ്ർ ആർക്കിയോളജിക്കൽ സൈറ്റ്-മദാഇൻ സ്വാലിഹ്, എന്നിവയാണു സൗദിയിൽ നിന്നും യുനെസ്കോയുടെ പൈതൃക ലിസ്റ്റിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa