ഒരു സൗദിക്ക് പ്രതിമാസം 2400 റിയാൽ വരെ നൽകും; ലക്ഷ്യം സൗദിവത്ക്കരണം; ഗതാഗത അപ്ളിക്കേഷനുകളുപയോഗിച്ച് ജോലി ചെയ്യുന്ന സൗദികളെ പിന്തുണക്കാൻ പുതിയ പദ്ധതി
ജിദ്ദ: ഗതാഗത അപ്ളിക്കേഷനുകൾ ഉപയോഗിച്ച് യാത്രക്കാരെ കൊണ്ട് പോകുന്ന തൊഴിലിൽ ഏർപ്പെടുന്ന സൗദി പൗരന്മാരെ പിന്തുണക്കുന്നതിനായി സൗദി അധികൃതരുടെ പദ്ധതി.
ഇതിൻ്റെ ഭാഗമായി നിരവധി സർക്കാർ സ്ഥാപനങ്ങൾ തമ്മിൽ ധാരണാ പത്രം ഒപ്പിട്ടതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാരെ കൊണ്ട് പോകുന്നതിനുള്ള അപ്ളിക്കേഷനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൗദി പൗരന്മാരെയാണു അധികൃതർ ലക്ഷ്യമിടുന്നത്.
പ്രതിമാസം ഒരു സൗദിക്ക് 2400 റിയാൽ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ എല്ലാ ആറു മാസത്തിലും 3000 റിയാൽ വീതം ഇൻസൻ്റീവും ലഭിക്കും.
ഈ മേഖലയിൽ സൗദി വത്ക്കരണം പ്രോത്സാഹിപ്പിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം. 24 മാസമാണു പദ്ധതിയുടെ കാലയളവ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa