ബഖാലകളിൽ സൗദിവത്ക്കരണം നടപ്പിലാക്കുന്നതിനായി പ്രത്യേക പദ്ധതി
ജിദ്ദ: ബഖാലകളിൽ സൗദിവത്ക്കരണം നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായി സൗദി യുവതീ യുവാക്കളെ തൊഴിൽ മേഖലയിൽ യോഗ്യരാക്കുന്നതിനായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു.
അടുത്ത വർഷം അവസാനത്തോടെ 17,000 സൗദി യുവതി യുവാക്കൾക്ക് സൂപർമാർക്കറ്റുകളിലും ഹൈപർ മാർക്കറ്റുകളിലും തൊഴിൽ ലഭ്യമാക്കുന്നതിലൂടെയാണു ലക്ഷ്യം പൂർത്തീകരിക്കുക.
സൂപർ മാർക്കറ്റുകളിലും ഹൈപർ മാർക്കറ്റുകളും ജോലി ചെയ്യുന്ന അനുഭവ സമ്പത്ത് ഭാവിയിൽ ബഖാലകളിൽ ജോലി ചെയ്യുന്നതിനും ബഖാല സൗദിവത്ക്കരണത്തിനും വിനിയോഗിക്കുകയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്.
നിലവിൽ സൂപർ മാർക്കറ്റുകളിൽ ആകെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 1,05,000 ആണ്. അതിൽ 37,000 ജീവനക്കാർ സൗദികളാണ്. അതായത് സൗദിവത്ക്കരണം 35 ശതമാനം ആണെന്നർത്ഥം.
അതേ സമയം ഹൈപ്പർ മാർക്കറ്റുകളിൽ നിലവിലുള്ള തൊഴിലാളികളുടെ ആകെ എണ്ണം 48,000 ആണ്. അതിൽ 16000 പേരാണ് സൗദി ജീവനക്കാർ. ഹൈപ്പർ മാർക്കറ്റിൽ 33 ശതമാനം സൗദികളാണ് ജോലി ചെയ്യുന്നത്.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa