45,000 സൗദികൾക്ക് ഗതാഗത മേഖലയിൽ തൊഴിൽ ലഭ്യമാക്കും
ജിദ്ദ: അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ 45000 സ്വദേശികൾക്ക് ഗതാഗത മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു.
ഗതാഗത മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിവിധ ഏജൻസികളുമായും മന്ത്രാലയം കരാർ ഒപ്പിട്ടു.
കര, കടൽ, വ്യോമ , തുറമുഖ, ലോജിസ്റ്റിക് മേഖലകളിലെല്ലാം സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനു കരാർ ലക്ഷ്യമിടുന്നുണ്ട്.
സൗദികൾക്ക് ഈ മേഖലയിൽ പ്രവേശിക്കുന്നതിനായി ആവശ്യമുള്ള പരിശീലനം നൽകാൻ 20 പദ്ധതികൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
ആപുകൾ ഉപയോഗിച്ച് നടത്തുന്ന സ്മാർട്ട് ടാക്സി മേഖലയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സൗദികളെ ഉദ്ദേശിച്ച് പ്രതിമാസം 2400 റിയാൽ വരെ നൽകുന്ന പദ്ധതിയും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa