സാമക്ക് ഇനി കാണാനാകും; യുഎഇയ്ക്ക് നന്ദി
അഞ്ചു വയസ്സുകാരി സാമ ബൈറൂത്തിൽ റൂമിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു ലോകത്തെ നടുക്കിയ സ്ഫോടനങ്ങൾ സംഭവിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ച ജനൽ ഗ്ലാസുകളിലൊന്ന് അവളുടെ ഇടതു കണ്ണിൽ തുളച്ചു കയറി.
യുഎഇ കുടുംബ കാര്യ വകുപ്പ് മേധാവി ശൈഖ ഫാത്തിമയുടെ നേതൃത്വത്തിൽ നടന്ന ബൈറൂത്തിലെ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതിയിൽ സാമക്കും ഇടം ലഭിക്കുകയായിരുന്നു. ചികിത്സയുടെ ഫലമായി ആയി അവൾക്ക് കാഴ്ചശക്തി വീണ്ടെടുക്കുകയും ചെയ്തു.
ചികിത്സക്ക് ആവശ്യമായ ഭീമമായ ചെലവുകൾ വഹിച്ച യുഎഇ ഗവൺമെന്റിനും ശൈഖ ഫാത്തിമക്കും സാമയുടെ കുടുംബം നന്ദി രേഖപ്പെടുത്തി. കൃത്രിമ കണ്ണുമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പരിശീലനത്തിലാണ് സാമ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa