സൗദിയിലേക്ക് ഇപ്പോൾ പുതിയ തൊഴിൽ വിസയുമായി പ്രവേശിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ജവാസാത്ത് പ്രതികരിച്ചു
ജിദ്ദ: നിലവിലെ കൊറോണ പശ്ചാത്തലത്തിൽ പുതിയ തൊഴിൽ വിസയുമായി സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് സൗദി ജവാസാത്ത് വിശദീകരിച്ചു.
തൊഴിൽ വിസക്ക് കാലാവധിയും അതോടൊപ്പം സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലായി നടത്തിയ കൊറോണ ടെസ്റ്റിൻ്റെ നെഗറ്റീവ് സർട്ട്ഫിക്കറ്റും ഉണ്ടായിരിക്കണമെന്നതാണു സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥയെന്നാണു ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.
ഫിലിപൈൻസ് അടക്കമുള്ള ചില രാജ്യങ്ങളിൽ കഴിഞ്ഞ മാസം തന്നെ വിസ സ്റ്റാംബിംഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് സൗദി എംബസി വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
അതേ സമയം പുതിയ വിസ ഇഷ്യു ചെയ്യുകയും സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പരമാവധി കാലാവധി അവസാനിക്കുകയും ചെയ്ത നിരവധി ആളുകളാണു നിലവിൽ ഇന്ത്യയിലുള്ളത്.
ഇവർക്ക് സ്റ്റാംബ് ചെയ്ത പുതിയ വിസയുടെ അവസാനിച്ച കാലാവധി ഇനിയും നീട്ടിക്കിട്ടിയാൽ മാത്രമേ സൗദിയിലേക്ക് പ്രവേശനം സാധ്യമാകൂ എന്നാണു ജവാസാത്തിൻ്റെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ അത് സംബന്ധിച്ച ഒരു വ്യക്തമായ അറിയിപ്പും ഇത് വരെ അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa