സൗദിയിലേക്ക് മലയാളി കുടുംബങ്ങളും മടങ്ങിത്തുടങ്ങി; ആദ്യ മലയാളി ഫാമിലി ജിദ്ദയിലെത്തി
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ദുബൈ വഴിയുള്ള പ്രവാസികളുടെ മടക്കയാത്ര തുട്രരുന്നതിനിടയിൽ ആദ്യമായി ഒരു മലയാളി ഫാമിലിയും ഇന്നലെ രാത്രി ജിദ്ദയിൽ തിരിച്ചെത്തി.
കോഴിക്കോട് സ്വദേശിയായ ഷമീർ വള്ളിയോത്തും ഭാര്യയും കുട്ടികളുമാണ് ദുബൈയിൽ നിന്ന് സൗദി എയർവേസ് വഴി ജിദ്ദയിൽ യാതൊരു പ്രയാസവും കൂടാതെ എത്തിച്ചേർന്നത്.
കോഴിക്കോടുള്ള യത്തീർ ട്രാവൽസ് ഒരുക്കിയ പാക്കേജ് വഴി ദുബൈയിൽ 14 ദിവസം താമസിച്ചതിനു ശേഷമായിരുന്നു ഇവർ ജിദ്ദയിലേക്ക് പറന്നത്. ദുബൈയിലെത്തി 13 ആം ദിവസം പി സി ആർ ടെസ്റ്റ് നടത്തുകയും അടുത്ത ദിവസം റിസൽറ്റ് ലഭിക്കുകയും തൊട്ടടുത്ത ദിവസം ജിദ്ദയിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് ഷമീർ തന്നെ വ്യക്തമാക്കി.
പി സി ആർ ടെസ്റ്റിൻ്റെ നെഗറ്റീവ് റിസൽറ്റ് കയ്യിൽ കരുതുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും വിമാനത്തിനുള്ളിൽ വെച്ച് ചില ഫോമുകൾ പൂരിപ്പിച്ച് നൽകുകയല്ലാതെ മറ്റ് യാതൊരു നടപടിക്രമങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും ഷമീർ പറയുന്നു.
ദുബൈ വഴി സൗദിയിലേക്ക് മടങ്ങാൻ നിരവധി ട്രാവൽ ഏജൻസികൾ വിവിധ പാക്കേജുകൾ ഒരുക്കുന്നുണ്ട്. ടിക്കറ്റും ദുബൈ വിസയും താമസവും ഭക്ഷണവും ടെസ്റ്റുകളും ഇൻഷൂറൻസും എല്ലാം അടങ്ങുന്ന ഫുൾ പാക്കേജിനു ശരാശരി 70,000 രൂപയാണ് പല ട്രാവൽസ് ഏജൻസികളും ഈടാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa