Sunday, April 6, 2025
KuwaitTop Stories

കുവൈത്തിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആലപ്പുഴ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘുവാണ് മരിച്ചത്. 43 വയസായിരുന്നു.

കെ ആർ എച്ച് കമ്പനി ജീവനക്കാരനായ ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ മംഗഫിലെ കമ്പനിയുടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത് മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി.

ഭാര്യ: തുഷാര. മക്കള്‍: അഗ്‌നേയ്, അദ്വൈത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa