ഫീസുകൾ വർദ്ധിപ്പിക്കുന്നതിനു പകരമായി ഗവൺമെൻ്റ് ഏജൻസികൾ നൽകുന്ന അധിക സേവനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് സൗദി ശൂറാ കൗൺസിൽ
റിയാദ്: സോഷ്യൽ മീഡിയ സെലബ്രിറ്റികളിൽ നിന്ന് വാറ്റ് കളക്റ്റ് ചെയ്യണമെന്നും സെലബ്രിറ്റികളിൽ ചിലരുടെ ടാക്സ് വെട്ടിപ്പ് തടയണമെന്നും സൗദി ശൂറാ കൗൺസിൽ സകാത്ത് ആൻ്റ് ടാക്സ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. എണ്ണേതര വരുമാന വികസന സംരംഭങ്ങളുടെ സാംബത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കാനും ശൂറ നിർദ്ദേശിച്ചു. ഫീസുകൾ വർദ്ധിക്കുന്നതിനു പകരമായി ഗവണ്മെൻ്റ് ഏജൻസികൾ നൽകുന്ന അധിക സേവനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും ശൂറ ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa