Tuesday, January 28, 2025
Top StoriesU A E

ഗർഭസ്ഥ ശിശു മരിച്ചു; ദമ്പതികൾക്ക് നഷ്ടപരിഹാരമായി ലഭിച്ചത് അഞ്ച് ലക്ഷം ദിർഹം

റാസൽ ഖൈമ: ശരിയായ ചികിത്സ നടക്കാത്തതിന്റെ പേരിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദമ്പതികൾക്ക് നഷ്ടപരിഹാരമായി കോടതി വിധിച്ചത് 5 ലക്ഷം ദിർഹം. പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റും ആശുപത്രിയും കൂടി പണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ശരീരത്തിൽ ഷുഗറിന്റെ അളവ് വളരെയധികം വർധിച്ചതിനാൽ അസ്വസ്ഥതകൾ അനുഭവപ്പെട്ട്‌ ആശുപത്രിയെ സമീപിച്ച ദമ്പതികളെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് പഞ്ചസാരയുടെ അളവ് വർദ്ധിച്ചത് കുട്ടിയെ ബാധിക്കില്ലെന്ന് പറയുകയായിരുന്നു.

എന്നാൽ പ്രമേഹം ക്രമാതീതമായി വർധിച്ചതോടെ കാലിനു നീര് വരാനും തലവേദന വർദ്ധിക്കാനും തുടങ്ങുകയായിരുന്നു. ഇതോടെ മറ്റൊരു സ്പെഷലിസ്റ്റിനെ ബന്ധപ്പെട്ട് തുടർച്ചയായി ഇൻസുലിൻ നൽകുകയായിരുന്നു.

സ്കാനിംഗ് സമയത്ത് കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറയുകയും സിസേറിയൻ സമയത്ത് കുട്ടി മരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തതോടെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം നടത്തിയ അധികൃതർ ആശുപത്രിയുടെ ഭാഗത്തുനിന്നും സമയത്ത് ചികിത്സ നൽകാത്തതിനാൽ ഉണ്ടായ പിഴവ് ചൂണ്ടിക്കാണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa