മസ്ജിദുൽ ഖുബ മുഴുവൻ സമയവും വിശ്വാസികൾക്കായി തുറന്ന് കൊടുക്കൽ ആരംഭിച്ചു
മദീന: ഖുബാ മസ്ജിദ് ഫജ്ർ മുതൽ ഇശാ വരെ വിശ്വാസികൾക്കായി തുറന്ന് കൊടുക്കൽ ആരംഭിച്ചു.
മതകാര്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച മുതലാണു മുഴുവൻ സമയവും പള്ളി തുറന്ന് കൊടുക്കൽ ആരംഭിച്ചത്. ഫജ്ർ നമസ്ക്കാരത്തിൻ്റെ ഒരു മണിക്കൂർ മുംബ് തുടങ്ങി ഇശാ വരെയാണു പള്ളിയിൽ ആരാധനകൾ നിർവ്വഹിക്കാനാകുക.
ഇസ് ലാമിക ചരിത്രത്തിലെ ആദ്യത്തെ പള്ളിയെന്ന നിലയിൽ പ്രശസ്തമാണ് മസ്ജിദുൽ ഖുബ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa