ഇന്ത്യക്കാർ ദുബൈ എയർപോർട്ടിൽ കുടുങ്ങിയ സംഭവം; മുന്നറിയിപ്പുമായി കമ്പനികൾ
ദുബൈ: കഴിഞ്ഞ ദിവസം 140 ലധികം ഇന്ത്യക്കാരും 700 ഓളം പാക്കിസ്ഥാൻ പൗരന്മാരും ദുബൈ ഇന്റർനഷണൽ എയർപോർട്ടിൽ നിന്നും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെട്ട സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാക്കി എയർലൈൻ സർക്കുലറുകൾ.
സ്ഥിരീകരിക്കപ്പെട്ട റിട്ടേൺ ടിക്കറ്റ് കൈയ്യിലില്ലാത്തവർക്ക് ദുബൈയിൽ പ്രവേശിക്കാൻ കഴിയില്ലെന്നും അവർ അവരുടെ തന്നെ ചെലവിൽ തിരിച്ചു പോകേണ്ടി വരുമെന്നും സർക്കുലറുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിസിറ്റിംഗ് വിസയിലും ടൂറിസ്റ്റ് വിസയിലും യുഎഇയിൽ പ്രവേശിക്കാൻ ഇൗ നിയമം ബാധകമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസും അവരുടെ സർക്കുലറുകളിൽ ഇൗ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa