ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കണമെന്ന് സൗദി എയർലൈൻസിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അപേക്ഷിച്ച് പ്രവാസികൾ; മറുപടി നൽകി സൗദി എയർലൈൻസ്
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്ന് സൗദി എയർലൈൻസ് അധികൃതരോട് സൗദിയയുടെ ട്വിറ്റർ അക്കൗണ്ടിൽ നിരവധി പ്രവാസികളാണു ആവശ്യമുന്നയിക്കുന്നത്.
എന്നാൽ നിലവിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഇല്ലെന്നും ഫ്ളൈറ്റ് ഷെഡ്യൂളുകൾക്കായി സൗദിയയുടെ വെബ്സൈറ്റ് പരിശോധിക്കണമെന്നും പുതിയ ഫ്ളൈറ്റ് സർവീസ് വന്നാൽ അത് സൈറ്റിൽ ലഭ്യമാകുമെന്നുമാണു സൗദിയ അധികൃതർ മറുപടി നൽകിയത്.
ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ചോദ്യത്തിനു 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ ടെസ്റ്റും കാലാവധിയുള്ള വിസയും ഉണ്ടെങ്കിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ലെന്ന് ജവാസാത്ത് ട്വിറ്റർ അക്കൗണ്ടിൽ മറുപടി നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa