Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ സമീപ ദിനങ്ങളിലെ കൊറോണ മരണ നിരക്കിലെ കുറവ് ആശ്വാസം പകരുന്നത്

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 385 പേർക്ക്. അതേ സമയം രോഗ ബാധിതരേക്കാാൾ കുറവാണു രോഗമുക്തി നേടിയവരുടെ എണ്ണം. 375 പേർക്കാണു പുതുതായി രോഗമുക്തി ലഭിച്ചത്.

തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി സൗദിയിൽ ആകെ സുഖം പ്രാപിച്ചവരുടെ ശരാശരി 96 ശതമാനത്തിൽ തന്നെയാണുള്ളത്.

നിലവിൽ 8481 രോഗികളാണു ചികിത്സയിലുള്ളത്. ഇതിൽ 840 പേർ പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5217 ആയി ഉയർന്നു. അതേ സമയം സമീപ ദിനങ്ങളിലെ കൊറോണ മരണ നിരക്കിലെ കുറവ് ആശ്വാസം പകരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa