സൗദിയിൽ പണമില്ലാത്ത ചെക്കെഴുതിക്കൊടുത്താൽ പണി പാളും
റിയാദ്: പണമില്ലാത്ത ചെക്ക് എഴുതി നൽകിയാൽ ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബാലൻസില്ലാതെ ചെക്ക് എഴുതി നൽകിയാൽ മൂന്ന് വർഷം ജയിൽ ശിക്ഷക്ക് പുറമെ 50,000 റിയാൽ പിഴയും അടക്കേണ്ടി വരും.
അതോടൊപ്പം ചെക്ക് എഴുതിയ ആളുടെ പേരു വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa