നവംബർ മുതൽ റി എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും യാത്ര ചെയ്യാമെന്ന് സൗദി എയർലൈൻസ്
ജിദ്ദ: സൗദിയിൽ നിന്ന് അവധിയിലെത്തി കൊറോണ പ്രതിസന്ധി കാരണം സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ വന്ന പ്രവാസികൾക്കും വിസിറ്റിംഗ് വിസക്കാർക്കും ജോബ് വിസക്കാർക്കും ആശ്വാസമായിക്കൊണ്ട് സൗദി എയർലൈൻസിൻ്റെ മറുപടി.
ഇന്ത്യയിലെ കൊച്ചിയടക്കമുള്ള 3 നഗരങ്ങളിലേക്കും മറ്റു ചില രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കും നവംബർ മാസത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന വാർത്തയോടനുബന്ധിച്ച് ചിലർ ഉന്നയിച്ച ചോദ്യത്തിനാണു സൗദി എയർലൈൻസ് ട്വിറ്ററിൽ മറുപടി നൽകിയത്.
കഴിഞ്ഞ ദിവസം വിമാന സർവീസ് പുനരാരംഭിക്കുന്ന വാർത്തയോടനുബന്ധിച്ച് സൗദി എയർലൈൻസ് ട്വിറ്ററിൽ നടത്തിയ പ്രഖ്യാപനത്തിൽ പെർമിറ്റഡ് ട്രാവലേഴ്സിനു മാത്രമായിരിക്കും യാത്ര ചെയ്യാൻ അനുമതി എന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു.
ഇതിനെത്തുടർച്ച് ചില ഉപയോക്താക്കൾ സൗദി എയർലൈൻസിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ആരൊക്കെയാണു നവംബർ 1 മുതൽ സൗദിയിലേക്ക് പറക്കാൻ അനുമതിയുള്ള പെർമിറ്റഡ് ട്രാവലേഴ്സ് എന്ന് ചോദിച്ചതിനു സൗദിയ അധികൃതർ നൽകിയ മറുപടി പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
റി എൻട്രി വിസയും, ജോബ് വിസയും, വിസിറ്റിംഗ് വിസയും ഉള്ള വിദേശികൾക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട് എന്നായിരുന്നു സൗദി എയർലൈൻസ് പ്രസ്തുത ചോദ്യത്തിനു മറുപടി നൽകിയത്.
നവംബറിൽ വിമാന സർവീസ് പുനരാരംഭിക്കുന്ന പക്ഷം നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിനു സൗദി പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാൻ സാധ്യമാകുമെന്ന് സൗദി എയർലൈൻസിൻ്റെ ഈ അറിയിപ്പോടെ വ്യക്തമായിരിക്കുകയാണ്.
ഏതായാലും വരും ദിനങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ അറിയിപ്പുകൾ ട്രാവൽ ഏജൻസികൾ വഴി ലഭ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Update: 26/10/2020 8:00 AM
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa