യു എ ഇയിൽ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനു കൂടുതൽ വിഭാഗങ്ങളിലുള്ളവർക്ക് അവസരം
ദുബൈ: പത്ത് വർഷത്തേക്കുള്ള ഗോൾഡൻ റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള യോഗ്യതാ പട്ടികയിൽ കൂടുതൽ വിഭാഗങ്ങളിലുള്ളവർക്ക് അവസരമൊരുക്കിയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അറിയിച്ചു.
ഡോക്ടറേറ്റ് നേടിയവർ, എല്ലാ വിഭാഗത്തിലും പെട്ട ഡോക്ടർമാർ, കംബ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിസിറ്റി ആൻ്റ് ബയോടെക്നോളജി – എഞ്ചിനീയർമാർ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് മികച്ച പ്രവർത്തനങ്ങൾക്ക് 3.8 സ്കോറിനു മുകളിൽ ലഭിച്ചവർക്കും ഇനി ഗോൾഡൻ റെസിഡൻസി പെർമിറ്റുകൾ ലഭിക്കും.
അതോടൊപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ, വൈറസ് എപിഡെമിയോളജി എന്നിവയിൽ ഡിഗ്രിയുള്ളവർക്കും ഗോൾഡൻ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കും.
കൂടുതൽ പ്രാഗത്ഭ്യമുള്ള വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള യു എ ഇയുടെ ശ്രമം രാജ്യത്തിനു വിവിധ രീതികളിൽ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa