സൗദിയിൽ ട്രാക്ക് നിയമം ലംഘിക്കുന്നവരെ പിടി കൂടുന്നതിനുള്ള ഓട്ടോമാറ്റിക് കാമറ സംവിധാനം നാലു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും
റിയാദ്: ട്രാക്ക് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടി കൂടുന്നതിനുള്ള ഓട്ടോമാറ്റിക്ക് കാമറാ സംവിധാനം നാലു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി സൗദി ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
ജിസാൻ, ത്വാഇഫ്, അൽബാഹ, അൽജൗഫ് എന്നിവിടങ്ങളിലായിരിക്കും ഏഴ് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പുതുതായി കാമറ സ്ഥാപിച്ച് നിരീക്ഷിക്കുക.
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലായിരുന്നു ട്രാക്ക് നിയമ ലംഘകരെ പിടി കൂടുന്നതിനായി കാമറകൾ സഥാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa