സൗദി ആരോഗ്യ മന്ത്രി കോവിഡ് വാക്സിനെടുത്തു
റിയാദ്: സൗദിയിൽ കോവിഡ് വാക്സിനേഷന്റെ പ്രാരംഭമായി സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ ആദ്യ വാക്സിനെടുത്തു.
മന്ത്രിക്ക് പുറമെ ഒരു സ്വദേശി പൗരനും സ്വദേശി വനിതയും ഒരു വിദേശിയും ആദ്യ വാക്സിൻ സ്വീകരിച്ചവരിൽ പെടുന്നു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതീ ആപ് വഴി വാക്സിൻ രെജിസ്റ്റ്രേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ മന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാണു വാക്സിനേഷൻ നൽകുന്നത്. പ്രായമായവർക്കും രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കുമെല്ലാം ആദ്യഘട്ടങ്ങളിൽ വാക്സിൻ നൽകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa