സൗദിയിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ താമസ സ്ഥലത്തിന്റെ പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കുന്നു
റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളുടെ പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കുന്ന സംവിധാനം ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നു.
തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനു സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനാണു നടപടി.
ആരോഗ്യ, സുരക്ഷാ,സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിട ഉടമകൾക്ക് ബലദി പ്ലാറ്റ്ഫോമിലൂടെ ലൈസൻസ് അനുവദിക്കുന്നതും മന്ത്രാലയത്തിന്റെ പദ്ധതിയിൽ പെടുന്നുണ്ട്.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട ജീവിത താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന് മന്ത്രാലയത്തിന്റെ നടപടികൾ സഹായിക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa