ജിദ്ദയിൽ കൊറോണ വാക്സിനേഷൻ ആരംഭിച്ചു
ജിദ്ദ: കൊറോണ വാക്സിനേഷൻ ക്യാമ്പയിനിനു ജിദ്ദയിൽ തുടക്കം കുറിച്ചു. ജിദ്ദ എയർപോർട്ട് സൗത്ത് ടെർമിനലിലാണു വാക്സിനേഷൻ സെന്റർ പ്രവർത്തിക്കുന്നത്.
60 വയസ്സ് കഴിഞ്ഞ സൗദി പൗരനാണു ജിദ്ദയിൽ ആദ്യ വാക്സിൻ നൽകിയത്.സ്വിഹതീ ആപ് വഴി രെജിസ്റ്റർ ചെയ്‌ത സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകും. സൗദിയിലെ രണ്ടാമത് വാക്സിനേഷൻ സെന്ററാണു ജിദ്ദയിൽ തുറന്നത്.
നിലവിൽ 5 ലക്ഷത്തിലധികം പേർ സ്വിഹതീ ആപ് വഴി വാക്സിൻ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സൗദി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കാംബയിനാണു ഇത്.
സൗദിയിൽ 189 പേർക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 190 പേർക്ക് രോഗമുക്തി ലഭിച്ചു.
നിലവിൽ 2958 പേർ ചികിത്സയിൽ കഴിയുന്നു. 11 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6159 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa