ഇഖാമയിലെ ചിത്രം മാറ്റണമെങ്കിൽ ആവശ്യമായ നിബന്ധനകൾ, എക്സിറ്റ് വിസ കാൻസൽ ചെയ്യാനുള്ള നിബന്ധന, റി എൻട്രി ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ ആവശ്യമായ കാലാവധി: ജവാസാത്ത് വിശദീകരണങ്ങൾ അറിയാം
ജിദ്ദ: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തതിനു ശേഷം വിസ കാൻസൽ ചെയ്യണമെങ്കിൽ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കൽ നിബന്ധനയാണെന്ന് സൗദി ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി.
എക്സിറ്റ് വിസ ഇഷ്യു ചെയ്ത് 60 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ പിന്നീട് വിസ കാൻസൽ ചെയ്യാൻ 1000 റിയാൽ പിഴയും അടക്കേണ്ടി വരുമെന്നും ജവാസാത്ത് അറിയിച്ചു.
റി എൻട്രി വിസ ഇഷ്യു ചെയ്യുന്നതിനു പാസ്പോർട്ടിൽ മൂന്ന് മാസം കാലാവധി ഉണ്ടായിരിക്കണമെന്നും ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ഇഖാമയിലുള്ള ചിത്രം മാറ്റാനുള്ള നിബന്ധനകളെക്കുറിച്ച് ഒരു വിദേശി ചോദിച്ച സംശയത്തിനും ജവാസാത്ത് മറുപടി പറഞ്ഞു.
ജവാസത്ത് ഓഫീസുമായി ബന്ധപ്പെട്ടാണു ചിത്രം മാറ്റുന്നത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കേണ്ടത്. ഇതിനു തല വെളിവാകുന്ന രീതിയിലുള്ള ഏറ്റവും പുതിയ ചിത്രം പതിച്ച കാലാവധിയുള്ള പാസ്പോർട്ട് കയ്യിൽ കരുതൽ നിബന്ധനയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa