സൗദിയിൽ പുതിയ തൊഴിൽ നിയമം നടപ്പിലായ ശേഷവും തൊഴിൽ മാറ്റത്തിനുള്ള ഫീസിൽ മാറ്റമുണ്ടാകില്ല; ഫീസ് തുകകൾ അറിയാം
റിയാദ്: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തിക്കൊണ്ടുള്ള പുതിയ തൊഴിൽ നിയമം മാർച്ചിൽ നടപ്പാക്കാനിരിക്കേ തൊഴിൽ മാറ്റ ഫീസുകളെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കി.
ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിനു നിലവിലുള്ള ഫീസ് സംവിധാനം തന്നെ തുടരുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ മീഡിയാ അഫയേഴ്സ് ഡയറക്ടർ സഅദ് ആൽ ഹമാദ് അറിയിച്ചു.
തൊഴിൽ മാറ്റം ആദ്യ തവണയാണെങ്കിൽ 2000 റിയാലും രണ്ടാം തവണയാണെങ്കിൽ 4000 റിയാലും മൂന്നാം തവണയാണെങ്കിൽ 6000 റിയാലുമായിരിക്കും ഫീസ്.
സൗദിയിലെത്തി ആദ്യ വർഷത്തിനുള്ളിലും കരാർ അവസാനിക്കുന്നതിനു മുംബും ഒരു വിദേശിക്ക് നിലവിലുള്ള തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ അനുമതിയുണ്ട്. എന്നാൽ ഇങ്ങനെ മാറുന്ന സന്ദർഭത്തിൽ കരാർ ലംഘനത്തിനുള്ള നഷ്ടപരിഹാര തുക നൽകേണ്ടി വരും. മാറുന്നതിനു 90 ദിവസം മുംബ് മാറുന്ന വിവരം അറിയിക്കുകയും വേണം.
മാർച്ച് 14 മുതലാണു തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിൽ മാറ്റവും അനുമതിയില്ലാതെ സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനുള്ള അവസരവും അനുവദിക്കുന്ന പുതിയ നിയമം നടപ്പിലാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa