നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ നൈപുണ്യമുള്ളവരാക്കി വീണ്ടും വിദേശത്തേക്ക് പോകാൻ പ്രാപ്താരാക്കാൻ പദ്ധതി; 3500 രൂപ പെൻഷനടക്കം പ്രവാസികൾക്ക് വാരിക്കോരി നൽകിയ ബജറ്റ്
കേരള നിയമ സഭയിൽ ധന മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രവാസികളെ ചേർത്ത് പിടിക്കുന്ന വിവിധ പദ്ധതികൾ പ്രവാസി സമൂഹത്തിനു ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതായിരുന്നു.
പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്ക് 3000 രൂപയും വിദേശത്ത് തുടരുന്നവർക്ക് 3500 രൂപയും പെൻഷൻ നൽകുമെന്ന് അറിയിച്ചു.
അതോടൊപ്പം തൊഴിൽ രഹിതരാകുന്ന പ്രവാസികൾക്കായി ഏകോപിത പ്രവാസി തൊഴിൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്യുന്നു. ഇതിനായി 100 കോടി രൂപയും പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടിയും വകയിരുത്തും.
മടങ്ങി വരുന്ന പ്രവാസികൾക്ക് പ്രത്യേകം നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് തൊഴിൽ തേടിപ്പോകുന്നതിനുള്ള സഹായം ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലായാൽ ആയിരക്കണക്കിനു പ്രവാസികൾക്ക് അത് വലിയൊരു മുതൽക്കൂട്ടാകുമെന്നതിൽ തർക്കമില്ല.
പ്രവാസി ക്ഷേമ നിധിക്കായി ഒൻപത് കോടി അനുവദിക്കുമെന്ന പ്രഖ്യാപനവും വായ്പകളുടെ അടിസ്ഥാനത്തിലുള്ള സംരംഭത്വക പദ്ധതിയിലും മറ്റും പ്രവാസികൾക്ക് മുൻഗണന നൽകുമെന്ന ഉറപ്പും കോവിഡിനു ശേഷം പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്ന വാഗ്ദാനവുമെല്ലാം ഈ ബജറ്റ് പ്രവാസികളെ ചേർത്ത് പിടിച്ചൊരു ബജ്റ്റാണെന്ന് പറയാതെ വയ്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa