21 വയസ്സായിട്ടും പാൽ മാത്രം കുടിച്ച് ജീവിക്കുന്ന യുവാവ് വിസ്മയമാകുന്നു
കെയ്റോ: ജനിച്ച് 21 വർഷം കഴിഞ്ഞിട്ടും ഇത് വരെയായി മറ്റു ഭക്ഷണ പാനീയങ്ങളൊന്നുമില്ലാതെ പാൽ മാത്രം കഴിച്ച് ജീവിക്കുന്ന ഈജിപ്ഷ്യൻ യുവാവ് വിസ്മയമാകുന്നു.
കെയ്റോക്ക് വടക്ക് പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിൽ ജീവിക്കുന്ന സയ്യിദ് വജീഹ് എന്ന യുവാവാണു ഈ പ്രത്യേക അവസ്ഥയിൽ കഴിയുന്നത്.
യുവാവിനു ഇപ്പോഴും നാലു വയസ്സുള്ള കുട്ടിയുടെ ബുദ്ധിയാണുള്ളത്. സ്വന്തമായി നിൽക്കാൻ സാധിക്കാത്ത യുവാവ് ഇഴഞ്ഞും ഇരുന്നുമെല്ലാമാണു മുന്നോട്ട് പോകുന്നത്.
യുവാവിൻ്റെ ഈ സ്ഥിതി ഉൾക്കൊണ്ട പിതാവ് കഴിഞ്ഞ 17 വർഷമായി ചികിത്സക്കായി ഡോക്ടർമാരെ കാണിക്കുന്നത് നിർത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa