സൗദി വിമാന സർവീസ്; ഇനി പ്രതീക്ഷ അംബാസഡരുടെ വാക്കിൽ: ചർച്ച കുറേ കണ്ടതാണെന്ന് പ്രവാസികൾ
റിയാദ്: അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണ തോതിൽ പുനരാരംഭിക്കുന്ന തീയതി സൗദി അറേബ്യ മെയ് 17 ലേക്ക് നീട്ടിയതോടെ സൗദി പ്രവാസികൾക്ക് ഇനി പ്രതീക്ഷയുള്ളത് കഴിഞ്ഞ ദിവസത്തെ അംബാസഡറുടെ ഉറപ്പ് മാത്രം.
സൗദി അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മാർച്ച് 31 നു മുമ്പ് തന്നെ എയർ ബബിൾ സർവീസ് കരാർ നിലവിൽ വന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്നുമുള്ള തരത്തിലായിരുന്നു അംബാസഡർ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത്.
അംബാസഡർ പറഞ്ഞ പ്രകാരം കാര്യങ്ങൾ നടക്കുകയാണെങ്കിൽ എയർ ബബിൾ കരാറിലൂടെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു താമസം ഉണ്ടാകാനിടയില്ല. അതേ സമയം കഴിഞ്ഞ നവംബർ മുതൽ നേരിട്ടുള്ള സർവീസ് ഉടൻ ആരംഭിക്കുമെന്ന തരത്തിൽ അംബാസഡർ പ്രസ്താവനകൾ ഇറക്കാൻ തുടങ്ങിയിട്ടുണ്ടെന്നതിനാൽ അംബാസഡറുടെ വാക്കിൽ പ്രവാസികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണിപ്പോൾ.
ഫലപ്രദമായ രീതിയിൽ ഇത് വരെ പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിനു ഇന്ത്യൻ എംബസി അധികൃതർക്ക് സാധിക്കാത്തതിൽ സോഷ്യൽ മീഡിയകളിൽ വിമാനസർവീസുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾ രേഖപ്പെടുത്തുന്നത്.
നേരത്തെ കരാർ ചെയ്ത സമയത്തിനുള്ളിൽ കൊറോണ വാക്സിനുകൾ സൗദിയിൽ എത്തിക്കാൻ വാക്സിൻ ഉത്പാദകർക്ക് സാധിക്കാതെ വരുന്നതിനാലാണ് പൊതു ജനാരോഗ്യം മുൻ നിർത്തി അതിർത്തികൾ തുറക്കുന്ന തീയതി സൗദി അധികൃതർ വീണ്ടും നീട്ടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa