സൗദിയിൽ പിടി മുറുക്കുന്നു; റിയാദിലും ഈസ്റ്റേൺ പ്രൊവിൻസിലും സൂഖുകളിലേക്കും മറ്റും പ്രവേശിക്കുന്നതിനു തവക്കൽനാ നിർബന്ധം
റിയാദ്: മേഖലയിലെ കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ഓർമ്മിപ്പിച്ചു.
കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകളുടെ ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാനും ഫൈസൽ രാജകുമാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം മാർക്കറ്റുകളിലും സർക്കാര് ഓഫീസുകളിലും മറ്റു പൊതു സ്ഥലങ്ങളിലുമെല്ലാം തവക്കൽനാ ആപിന്റെ സാന്നിദ്ധ്യമില്ലാതെ പ്രവേശിക്കരുതെന്നും ഗവർണ്ണർ മുന്നറിയിപ്പ് നൽകി.
നേരത്തെ ഈസ്റ്റേൺ പ്രൊവിൻസിൽ പൊതു സ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം തവക്കൽനാ ആപിന്റെ സാന്നിദ്ധ്യം നിർബന്ധമാക്കി ഗവർണ്ണർ ഉത്തരവിട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa