Thursday, November 28, 2024
Saudi ArabiaTop Stories

സൗദി യാത്രാ വിലക്ക്; വിശദീകരണങ്ങളോടെ സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങി

ജിദ്ദ: സൗദിയിലേക്ക് 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പിറകെ വ്യവസ്ഥകൾ വിശദീകരിച്ച് കൊണ്ട് സൗദി സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങി.

ഇന്ത്യ, യു എ ഇ, പാകിസ്ഥാൻ, അർജന്റീന, ജർമ്മനി, യു എസ്‌, ഇന്തോനേഷ്യ, ഇറ്റലി, ബ്രസീൽ, പോർച്ചുഗൽ,യു കെ, തുർക്കി, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലന്റ്, ലെബനാൻ, ജപ്പാൻ , അയർലന്റ് എന്നീ 20 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഈ രാജ്യങ്ങളിൽ സൗദിയിലേക്ക് കടക്കുന്നതിന്റെ മുമ്പ് 14 ദിവസത്തിനുള്ളിൽ സന്ദർശനം നടത്തിയ മറ്റു രാജ്യക്കാർക്കുമാണു തത്ക്കാലിക വിലക്ക്. അതേ സമയം ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ഡിപ്ലോമാറ്റുകൾക്കും സൗദി പൗരന്മാർക്കും വിലക്ക് ബാധകമല്ല.

വിലക്ക് ബാധകമല്ലാത്ത ആരോഗ്യ പ്രവർത്തകരും മറ്റും സൗദിയിലെത്തിയ ശേഷം 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം.

സൗദിയിലേക്ക് വരുന്നവർ പി സി ആർ നെഗറ്റീവ് റിസൽറ്റ് കരുതണം. ഫെബ്രുവരി 3 ബുധനാഴ്ച രാത്രി 9 മണി മുതൽ സർക്കുലറിലെ വ്യവസ്ഥകൾ ബാധകമാകും.

ആരോഗ്യ പ്രവർത്തകർക്ക് സൗദിയിലേക്ക് വിലക്കുണ്ടെന്ന തരത്തിൽ ചില മലയാള മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുത്തത് നിരവധി പ്രവാസികൾക്ക് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് വിലക്കില്ലെന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത് സൗദി സിവിൽ ഏവിയേഷന്റെ സർക്കുലറും ശരി വെച്ചിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്