സൗദിയിൽ വീണ്ടും കൊറോണ വർദ്ധിക്കാനുള്ള കാരണങ്ങൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
റിയാദ്: രാജ്യത്ത് കൊറോണ കേസുകൾ വീണ്ടും വർദ്ധിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
ദിവസവും രോഗികളുടെ എണ്ണം കുറയുന്നതും വാക്സിനുകൾ ലഭ്യമായതും കണ്ട പൊതു ജനം കൊറോണ അവസാനിച്ചുവെന്ന് കരുതി. എന്നാൽ വൈറസ് നില നിൽക്കുന്നുണ്ടായിരുന്നു.
വിവാഹ പാർട്ടികളിലും മറ്റും അടുത്തിടപഴകുന്നതും ഹസ്ത ദാനം ചെയ്യുന്നതും പോലുള്ള നിരവധി കൊറോണ പ്രതിരോധ നിയമ ലംഘനങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
അതേ സമയം സൗദിയിൽ പുതുതായി 356 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 298 പേര് സുഖം പ്രാപിച്ചു. 2415 പേര് ചികിത്സയിൽ കഴിയുന്നു. പുതുതായി 4 കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa