Sunday, September 22, 2024
Saudi ArabiaTop Stories

വൃദ്ധനായ പിതാവിനു പള്ളിയിലേക്ക് പോകാനായി മാത്രം മകൻ നാടൻ ലിഫ്റ്റ് ഉണ്ടാക്കിയപ്പോൾ❗സൗദിയിൽ നിന്നുള്ള ഏറെ ഹൃദ്യമായ ഒരു വീഡിയോ

ജിസാൻ: അൽ ആരിളയിലെ ഒരു സൗദി പൗരൻ തന്റെ പിതാവിന് പള്ളിയിലേക്ക് പോകാനായി മാത്രം നാടൻ ലിഫ്റ്റ് ഉണ്ടാക്കി നല്കിയ വീഡിയോ വൈറലാകുന്നു.

ഒരു ഓപ്പറേഷൻ കഴിഞതിനെത്തുടർന്ന് വീടിന്റെ മുകൾ നിലയിൽ താമസിക്കുന്ന പിതാവിനു താഴെ ഇറങ്ങി പള്ളിയിൽ പോകാൻ പ്രയാസം അനുഭവപ്പെട്ടതിനാലാണു മകൻ സ്വയം ലിഫ്റ്റ് ഉണ്ടാക്കി നൽകിയത്.

പിതാവ് മുകൾ നിലയിൽ നിന്ന് ലിഫ്റ്റിൽ ഇറങ്ങി താഴെ വീടിനു തൊട്ട് ചാരെത്തന്നെയുള്ള പള്ളിയിലേക്ക് പോകുകയാണ് ചെയ്യുക.

ഒരു മകന്റെ പിതാവിനോടുള്ള വലിയ കടപ്പാടും സ്നേഹവും ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതായി സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെടുന്നു.

പിതാവ് ലിഫ്റ്റ് വഴി വീടിനു മുകളിലേക്ക് കയറിപ്പോകുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്