സൗദിയിൽ കൊറോണ പ്രതിരോധ നടപടികൾ ഒരു വർഷം കൂടി നീളും
റിയാദ്: രാജ്യത്ത് കൊറോണ പ്രതിരോധ നടപടികൾ ഒരു വർഷം കൂടി നീണ്ട് നിൽക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി സൂചിപ്പിച്ചു.
17 വയസ്സിനു മുകളിൽ പ്രായമുള്ള 70 ശതമാനം പേർക്കും വാക്സിൻ നൽകിയ ശേഷമായിരിക്കും സ്കൂളുകളിൽ വെച്ച് പഠനം തുടരുന്നത് പുനരാരംഭിക്കുക.
സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നതിനു മുമ്പ് 28 മില്യനിലധികം പേർക്ക് വാക്സിനുകൾ നൽകേണ്ടതുണ്ടെന്നും ഡോ: അബ്ദുല്ല അസീരി അറിയിച്ചു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa