കൊല്ലപ്പെട്ടയാളുടെ അന്തരാവകാശികൾക്ക് പ്രായപൂർത്തിയാകും വരെ കാത്ത് നിന്നു; സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി
നജ്രാൻ : സൗദി പൗരനെ വെടി വെച്ച് കൊന്ന കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ബിൻ ളാഫിർ ബിൻ അബ്ബാസിനെയാണു അലി സ്വാലിഹ് അൽ യാമിയെ വെടി വെച്ച് കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമായിരുന്നു പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.
നേരത്തെ വധ ശിക്ഷ നടപ്പാക്കുന്നതിനായി കോടതി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും വധിക്കപ്പെട്ടയാളുടെ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷ വൈകിക്കുകയായിരുന്നു.
ഇപ്പോൾ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുകയും നേരത്തെയുള്ള വിധി നടപ്പാക്കാൻ മറ്റു അനന്തരാവകാശികളോടൊപ്പം അവരും ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നജ്രാനിൽ വെച്ച് ഇന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa