Friday, March 6, 2026
Saudi ArabiaTop Stories

ജിദ്ദയിൽ സ്വന്തം നാട്ടുകാരനെ വധിച്ച വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി

ജിദ്ദ: സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിദേശിയെ ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബിഷാർ ഹാതിം അദനി എന്ന യമനി പൗരനെയാണു ജിഹാദ് ആലു സൈദ്‌ എന്ന തന്റെ നാട്ടുകാരനെ കൊലപ്പെടുത്തിയ കുറ്റത്തിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി മർദ്ദിച്ചത് ഇരയുടെ മർമ്മസ്ഥാനത്താകുകയും അത് മരണത്തിനു കാരണമാകുകയും ചെയ്യുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയും വ്യാഴാഴ്ച വിധി നടപ്പക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്