Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ചരിത്രം തന്നെ മാറ്റി മറിക്കാൻ കാരണമായിക്കൊണ്ട് ആദ്യമായി പെട്രോളിയം ഖനനം നടത്തിയിട്ട് ഇന്നേക്ക് 83 വർഷം

റിയാദ്: 1938 മാർച്ച് 4 നായിരുന്നു സൗദി അറേബ്യയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ആദ്യത്തെ എണ്ണ ഖനനം നടന്നത്.

അഞ്ച് വർഷത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കും എണ്ണ പുറത്തെടുക്കാനുമുള്ള ശ്രമങ്ങൾക്കും ശേഷം ദമാം ബിഅർ 7 ലായിരുന്നു ആദ്യമായി എണ്ണ ഖനനം ചെയ്തത്.

ഒന്നര കിലോമീറ്റർ താഴ്ചയിൽ പ്രതിദിനം 1585 ബാരൽ എന്ന തോതിൽ അന്ന് എണ്ണ പുറത്തെടുത്തിരുന്നു.

1935 ൽ ദഹ്രാനിൽ എണ്ണ കുഴിച്ചെടുക്കാനുള്ള പരീക്ഷണ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും 1938 മാർച്ച് 4നായിരുന്നു ലക്ഷ്യം കണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്