ഹായിലിൽ ഖലീഫ ഹാറൂൺ റഷീദിന്റെ കാലത്തെ അരപ്പവൻ തൂക്കമുള്ള സ്വർണ്ണ ദീനാർ കണ്ടെത്തി
ഹായിലിന്റെ കിഴക്ക് ഭാഗത്തുള്ള പുരാതന നഗരമായ ഫൈദിൽ പുരാ വസ്തു ഗവേഷകർ സ്വർണ്ണ നാണയം കണ്ടെത്തി.
അബ്ബാസി ഖലീഫയായിരുന്ന ഹാറൂൻ റഷീദിന്റെ കാലത്തെ ദീനാറാണു ഹായിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത്.
ഹിജ്‌റ 180 കാലത്തെ പ്രസ്തുത നാണയത്തിനു ഏകദേശം 4 ഗ്രാം തൂക്കമാണുള്ളത്.
പാത്രങ്ങൾ, ചില ഉപകരണങ്ങൾ, തുടങ്ങി അബ്ബാസി കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വിവിധ പുരാതന വസ്തുക്കളും ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും അതിൽ ഏറ്റവും പ്രധാനം സ്വർണ്ണ ദിനാർ ആണ്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa