അഞ്ച് പ്രൊഫഷനിലുള്ളവർക്ക് സ്വന്തമായി റി എൻട്രി, എക്സിറ്റ്, കഫാല മാറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കില്ല
ജിദ്ദ: അബ്ഷിർ വഴിയും ഖിവ വഴിയും റി എൻട്രി , എക്സിറ്റ്, കഫാല മാറ്റം എന്നിവ തൊഴിലാളിക്ക് തന്നെ നടപ്പിലാക്കാനുള്ള നിയമങ്ങൾ പ്രാബല്യത്തിലായെങ്കിലും അഞ്ച് പ്രൊഫഷനുകളിലുള്ളവർക്ക് ആ നിയമങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കില്ല.
ഹൗസ് ഡ്രൗവർ, വീട്ട് ജോലിക്കാർ, ഹോം ഗാർഡ്, ഇടയൻ, ഗാർഡനനർ/ഫാർമർ എന്നീ പ്രഫഷനുകളിലുള്ളവർക്കാണു പുതിയ ആനുകൂല്യം ലഭിക്കാതിരിക്കുക.
കഴിഞ്ഞ 70 വർഷക്കാലമായി നില നിൽക്കുന്ന കഫാല സംവിധാനത്തിന്റെ അവസാനമെന്നാണു പുതിയ നിയമത്തെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
പുതിയ നിയമങ്ങൾ വരുന്നതോടെ തൊഴിലിടങ്ങളിലെ തർക്കങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa