Monday, November 25, 2024
Top StoriesU A E

ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹംദാൻ അന്തരിച്ചു ; 10 ദിവസത്തെ ദു:ഖാചരണം

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ സഹോദരനും യു എ ഇ ധനകാര്യ വ്യവസായ മന്ത്രിയും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂം അന്തരിച്ചു.

1945 ഡിസംബർ 25 നു ജനിച്ച ശൈഖ് ഹംദാൻ ശൈഖ് റാഷിദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ്.

1971 ൽ ധനകാര്യ-വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശൈഖ് ഹംദാൻ കഴിഞ്ഞ 50 കൊല്ലമായി പ്രസ്തുത ചുമതല വഹിച്ച് വരികയയിരുന്നു.

1995 ജനുവരി 4 നായിരുന്നു ശൈഖ് ഹംദാൻ ദുബൈയുടെ ഡെപ്യുട്ടി ഭരണാധികാരിയായി നിയമിക്കപ്പെട്ടത്.
അൽ മക്തൂം ഇൻസ്റ്റിറ്റ്യൂട്ടിലെ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനുള്ള സഹായവും ശൈഖ് ഹംദാൻ ചെയ്തിട്ടുണ്ട്.

ശൈഖ് ഹംദാന്റെ മരണത്തിൽ അനുശോചിച്ച് ദുബൈയിൽ പത്ത് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പതാകകൾ താഴ്ത്തിക്കെട്ടുകയും 3 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്