ഇന്ത്യൻ ചാമ്പ്യൻസ് ലീഗ് കിരീടം ജിദ്ദ ഇന്ത്യൻസിന്
ജിദ്ദ: ഇന്ത്യൻ ചാമ്പ്യൻസ് ലീഗ് പ്രഥമ കിരീടം ജിദ്ദ ഇന്ത്യൻസ് (ജെ ഐ സി സി)സ്വന്തമാക്കി. ജെ ടി പി എൽ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ മാംഗ്ലൂർ യുണൈറ്റഡിനെ ആണ് തൗസീഫ് നയിച്ച ജിദ്ദ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്. മുഹമ്മദ് ബദറിനെ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു
ആദ്യം ബാറ്റ് ചെയ്ത് ജിദ്ദാ ഇന്ത്യൻസ് പടുത്തുയർത്തിയ 94 റൺസ് വിജയലക്ഷ്യം സമഗ്രമായി പിന്തുടർന്നെങ്കിലും ആറു റൺ അകലെ മാംഗ്ലൂർ യുണൈറ്റഡിന്റെ ഇന്നിങ്സ് അവസാനിച്ചു. വിജയിക്കാൻ അവസാന ഓവറിൽ 13 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. കാശിഫ് എറിഞ്ഞ കണിശമായ അവസാന ഓവറിൽ വിജയ റൺസ് നേടാൻ പരാജയപ്പെടുകയായിരുന്നു
നേരത്തെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ജെ ഐ സി സി അൽ അംരിയെയും മാംഗ്ലൂർ യുണൈറ്റഡ് സ്റ്റാർ ഇലവനയുമാണ് പരാജയപ്പെടുത്തിയത്. ഇംതിയാസും സുധേഷും സെമിഫൈനലിലെ താരങ്ങളായി. ടൂർണമെന്റിലെ മികച്ച ബാറ്റസ്മാനായി മുഹമ്മദ് ബദറിനെയും ബൗളറായി സുധേഷിനെയും തിരഞ്ഞെടുത്തു. സിനാൻ ആണ് മികച്ച വിക്കറ്റ് കീപ്പർ. മാൻ ഓഫ് ദ സീരീസ് ആയി സുധേഷിനെ തിരഞ്ഞെടുത്തു
ജിദ്ദയിലെ പ്രമുഖ ക്രിക്കറ്റ് പ്രമോട്ടർമാരായ അതിഷ്,ബാഷ, ആബിദ്, മുജാഹിർ, വസന്ത്,ഷാഹുൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. ഐസി എൽ കമ്മിറ്റി ചെയർമാൻ അബ്ദുൾ സത്താർ ബാബു സമ്മാന ദാന ചടങ്ങു നിയന്ത്രിച്ചു.ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖർ കളി വീക്ഷിക്കാൻ എത്തിയിരുന്നു.
തൗസീഫ്, ആസിഫ്, ബദർ, ഇംതിയാസ്, കാശിഫ്, ബുഖാരി,ഹഫീദ്,അഹദ് ,സുൽഫി,അസ്‌ലം,അൽത്താഫ്, അസ്‌ലം ചൊക്ലി, ഉസ്മാൻ, അൻവർ, സുജിത് എന്നിവർ അടങ്ങിയതായിരുന്നു ജിദ്ദ ഇന്ത്യൻസ് ടീം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa