സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തു
റിയാദ്: അടുത്ത മാസം സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അധികൃതർ ചർച്ച ചെയ്തു.
സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസറിന്റെ നേതൃത്വത്തിലുള്ള സൗദി എയർലൈൻസ് ജനറൽ ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡാണു അടുത്ത മാസം വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരുക്കങ്ങൾ ചർച്ച ചെയ്തത്.
കഴിഞ്ഞ ജനുവരി 29 നായിരുന്നു അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം അധികൃതർ വൈകിപ്പിച്ചത്.
അതേ സമയം അടുത്ത മാസം വിമാന സർവീസുകൾ പുനരാരംഭിച്ചാൽ തന്നെയും ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ലഭിക്കാത്തതിനാൽ വിവിധ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa