Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില ഉയർന്ന് രണ്ട് റിയാലിനടുത്തെത്തി

ജിദ്ദ: അടുത്ത ഒരു മാസത്തേക്കുള്ള രാജ്യത്തെ പെട്രോൾ വില സൗദി ആരാംകോ പുന:നിശ്ചയിച്ചു.

91 പെട്രോളിനും 95 പെട്രോളിനും വില കൂട്ടിയിട്ടുണ്ട്. 91 പെട്രോൾ നിരക്ക് 1.90 ൽ നിന്ന് 1.99 റിയാലായും 95 പെട്രോൾ നിരക്ക് 2.04 ൽ നിന്ന് 2.13 റിയാലായുമാണു ഉയർത്തിയത്.

ഡീസൽ നിരക്ക് 0.52 ഹലാലയും മണ്ണെണ്ണ വില  0.70 ഹലാലയുമാണെന്ന് ആരംകോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എല്ലാ മാസവും പത്താം തീയതി അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി നിരക്കിന്റെ അടിസ്ഥാനത്തിലാണു സൗദിയിൽ ഇന്ധന വില പുന നിശ്ചയിക്കാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്