നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങാനുള്ള ചിലവ് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതിനുമപ്പുറം
കരിപ്പൂർ: സൗദി അറേബ്യ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ ബാധകമാക്കുകയും വിമാനക്കംബനികൾ കൊള്ള ലാഭം ഈടാക്കുക്കയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങാനുള്ള ചിലവ് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ സാധിക്കുന്നതിനുമപ്പുറമായിട്ടുണ്ട്.
നിലവിൽ ഒരു പ്രവാസിക്ക് ബഹ്രൈൻ വഴി മടങ്ങണമെങ്കിൽ സൗദിയിലെ ക്വാറൻ്റൈൻ ചാർജ്ജുകൾ കൂടാതെ ഏകദേശം 1,20,000 രൂപയോളമാകുമെന്നാണു ഇത്തരത്തിൽ പാക്കേജുകൾ നൽകുന്ന കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ പറയുന്നത്.
ഇതിനു പുറമെ സൗദി അറേബ്യയിൽ നിലവിൽ സൗദി എയർലൈൻസ് പ്രഖ്യാപിച്ച ക്വാറൻ്റൈൻ പാക്കേജിലെ ഏറ്റവും ചുരുങ്ങിയ പാക്കേജ് എടുത്താൽ തന്നെ ഏകദേശം 50,000 രൂപയോളം ഒരു വ്യക്തിക്ക് അധികം ചിലവാകും. അതായത് നിലവിലെ സാഹചര്യത്തിൽ വാക്സിനെടുക്കാത്ത ഒരാൾക്ക് സൗദിയിലെത്തണമെങ്കിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയോളം ചിലവ് വരുമെന്ന് സാരം.
ഇപ്പോൾ മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് ഡോസ് വാക്സിൻ പെട്ടെന്ന് ലഭ്യമാകുമോ എന്നത് ഒരുറപ്പും പറയാൻ സാധിക്കാത്ത കാര്യമാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷം പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാതെ തന്നെ സൗദിയിലേക്ക് മടങ്ങേണ്ട സ്ഥിതിയാണുള്ളത്. അത് സ്വാഭാവികമായും ചിലവ് വർദ്ധിപ്പിക്കുകയും ചെയ്യും.
സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറാൻ്റൈൻ നില നിർത്തി 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഒഴിവാക്കിക്കിട്ടിയാൽത്തന്നെ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമായിരുന്നു. എന്നാൽ അത് സംബന്ധിച്ച് അപ്ഡേഷൻ ഒന്നും ഇത് വരെ വന്നിട്ടില്ല.
ഏതായാലും സൗദി പ്രവാസികൾ നിലവിൽ നേരിടുന്ന ഈ പ്രതിസന്ധിക്ക് അയവ് വരുത്താൻ ആവശ്യമായ ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയാൽ മാത്രമേ സാധാരണക്കാർക്ക് പ്രയാസം കൂടാതെ സൗദിയിലെക്ക് മടങ്ങാൻ സാധിക്കുകയുള്ളു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa