ബംഗ്ലാദേശിൽ നിന്ന് സൗദിയിലേക്ക് ഈ മാസം മുതൽ സാധാരണ വിമാന സർവീസ് പുനരാരംഭിക്കും; പ്രതീക്ഷകളോടെ ഇന്ത്യൻ പ്രവാസികൾ
ജിദ്ദ: ഈ മാസം 29-ശനിയാഴ്ച മുതൽ ബംഗ്ലാദേശിൽ നിന്നും സൗദിയിലേക്ക് സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് അറിയിച്ചു.
മെയ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ സൗദി അറേബ്യ പുനരാരംഭിച്ചതിനു പിറകെയാണു ഇപ്പോൾ ബിമാൻ സൗദിയിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബോഡിംഗിനു മുമ്പ് യാത്രക്കാർ സൗദിയിലെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടത്തിയിരിക്കണമെന്ന് ബിമാൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേ സമയം 50,000 ത്തോളം ആക്റ്റീവ് കേസുകൾ നിലവിലുള്ള ബംഗ്ലാദേശിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് സർവീസ് തുടങ്ങിയില്ലെങ്കിൽ പോലും ബംഗ്ലാദേശിനേക്കാൾ ആക്റ്റീവ് കേസുകൾ മൂന്നിലൊന്ന് കുറഞ്ഞ യു എ ഇ യിൽ നിന്നും സൗദിയിലേക്ക് സർവീസ് പുനരാരംഭിക്കുകയും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിലക്ക് നീങ്ങുകയും ചെയ്‌താൽ പ്രവാസികൾക്ക് നിലവിലെ ചിലവിനെ അപേക്ഷിച്ച് ചുരുങ്ങിയ നിരക്കിൽ സൗദിയിലെത്താൻ അത് സഹായകരമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa