സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ വീണ്ടും പതിനായിരത്തിനു മുകളിലേക്ക് ഉയർന്നു
ജിദ്ദ: സൗദിയിൽ പുതുതായി 1320 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആക്റ്റീവ് കേസുകൾ 10,023 ആയി ഉയർന്നു.
873 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. 17 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 7295 ആയി. നിലവിൽ 1348 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്.
രാജ്യത്ത് ഇത് വരെ 1,33,30,589 ഡോസ് കൊറോണ വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
75 വയസ്സിനു മുകളിലുള്ളവർ ബുക്കിംഗ് ഇല്ലാതെത്തന്നെ വാക്സിൻ സ്വീകരിക്കാൻ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെ സമീപിക്കണമെന്നും 60 വയസ്സിനു മൂകളിലുള്ളവർ സ്വിഹതീ ആപിലെ മുൻഗണനാ ഓപ്ഷൻ വഴി പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa