Friday, November 15, 2024
Saudi ArabiaTop Stories

കോസ് വേ വഴി സൗദിയിലേക്ക് കടക്കുന്നത് സംബന്ധിച്ച് ഉയർന്ന അഞ്ച് സംശയങ്ങൾക്ക് കോസ് വേ അധികൃതർ നല്കിയ മറുപടികൾ

ദമാം: കിംഗ് ഫഹദ്  കോസ് വേ വഴി ബഹറൈനിൽ നിന്ന് സൗദിയിലേക്ക് കടക്കുന്നത് സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക്  കിംഗ് ഫഹ്ദ് കോസ് വേ അതോറിറ്റി മറുപടി നൽകി.

1. കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ അനുമതിയുള്ള ഇമ്യൂൺ  കാറ്റഗറിയിലുള്ള വിദേശികൾ ആരെല്ലാമാണ്?.
ഉത്തരം: ഓക്സ്ഫോർഡ് ആസ്ടാസെനക്ക, ഫൈസർ, മൊഡേണ എന്നീ വക്സിനുകൾ രണ്ടും ജോൺസൺ വാക്സിൻ ഒരു ഡോസും എടുത്തവർ. അതോടൊപ്പം തവക്കൽനാ ആപിൽ രണ്ട് ഡോസോ ഒരു ഡോസോ സ്വീകരിച്ചോ കോറോണ ഭേദമായോ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർ.

2.സൗദിക്ക് പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർ അത് രേഖപ്പെടുത്തേണ്ടത് എങ്ങിനെ? അവർക്ക് പിസിആർ ടെസ്റ്റ്‌ റിസൾറ്റ് ഇല്ലാതെ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ ?
ഉത്തരം: https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലാണു വാക് സിൻ സ്വീകരിച്ച വിവരം രെജിസ്റ്റർ ചെയ്യേണ്ടത്. സൗദികളല്ലാത്തവർക്ക് കോസ് വേ കടക്കാനുള്ള അടിസ്ഥാന നിബന്ധനയിൽ പെട്ടതാണ് പിസിആർ ടെസ്റ്റ്‌ റിസൾട്ട്.

3. സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് പുറത്ത് പോയ ആൾക്ക് സൗദിയിലേക്ക് കോസ് വേ വഴി പ്രവേശിക്കാമോ ?
ഉത്തരം: തവക്കൽനയിൽ ഒരു ഡോസ് വാക്സിൻ കൊണ്ട് ഇമ്യൂൺ ആണെന്ന് സ്റ്റാറ്റസ് ഉണ്ടെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ്‌ റിസൽറ്റുമായി സൗദിയിൽ കടക്കാം.

4. സൗദിയിൽ അംഗീകാരമില്ലാത്ത വാക്സിൻ സ്വീകരിച്ചവർക്ക് കോസ് വേ കടക്കാനുള്ള വഴിയെന്താണ്?
ഉത്തരം: കോസ് വേ വഴി കടക്കണമെങ്കിൽ സൗദി ആരോഗ്യമന്ത്രാലയം  അംഗീകരിച്ച വാക്സിൻ ഡോസുകൾ മുഴുവൻ സ്വീകരിച്ചിരിക്കണം എന്നതാണ് നിബന്ധന.

5. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ നിന്ന് ഇളവുള്ള വിഭാഗങ്ങളായ തൊഴിലുടമയുടെ കൂടെയുള്ള ഗാർഹിക തൊഴിലാളികൾക്കും സൗദി കളുടെ വിദേശികളായ കുടുംബാംഗങ്ങൾക്കും കോസ് വേ കടക്കാനുള്ള നിബന്ധനകൾ ഏതെല്ലാം?
ഉത്തരം: 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ്‌ റിസൾട് നിർബന്ധം, തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടെങ്കിലും അംഗീകൃത വാക്സിനുകൾ എടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഹോം ക്വാറന്റീൻ ആവശ്യമില്ല. ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിലും അംഗീകൃത വാക്സിൻ  എടുത്തിട്ടില്ലെങ്കിലും 7 ദിവസ ഹോം ക്വാറന്റീൻ നിർബന്ധം. ആറാം ദിവസം ടെസ്റ്റ്‌ നടത്തണം. ഗാർഹിക തൊഴിലാളികളും വിദേശികളായ കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കാൻ സ്വദേശിക്ക് സാധിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്