Friday, November 15, 2024
Top StoriesU A E

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള  യാത്രാ വിമാന വിലക്ക് ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് അറിയിച്ചു.

യു എ ഇയിൽ പ്രവേശിക്കുന്നതിന്റെ മുംബ് 14 ദിവസത്തിനുള്ളിൽ  ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാകും

യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റ്സ്, യു എ ഇ ഗോൾഡൻ വിസ ഹോൾഡേഴ്സ് എന്നിവർക്ക് വിലക്ക് ബാധകമാകില്ല.

നിലവിൽ ടിക്കറ്റെടുത്തവർക്ക് ടിക്കറ്റ് കാൻസൽ ചെയ്യാനും ഭാവി യാത്രക്ക് വേണ്ടി ടിക്കറ്റ്  മാറ്റി വെക്കാനും അവസരങ്ങളുണ്ട്.

ജൂൺ 14 വരെയായിരുന്നു നേരത്തെ ഇന്ത്യയിൽ നിന്ന്  യു എ ഇയിലേക്ക് വിമാന സർവീസുകൾക്ക്  വിലക്കുണ്ടായിരുന്നത്.

യു എ ഇയുടെ പുതിയ തീരുമാനം സൗദി പ്രവാസികൾക്കും വലിയ നിരാശയാണു ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് മുതൽ സൗദിയിലേക്ക് യു എ ഇയിൽ നിന്ന് സർവീസ് പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്ന്  സൗദിയിലേക്ക് യു എ ഇ വഴി ജൂൺ 14 മുതൽ യാത്ര ചെയ്യാൻ സാധിക്കുമെന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്