നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വഴികൾ അറിയാം
ജിദ്ദ: സൗദിയിലേക്കുള്ള ഓരോ വാതിലുകളും കൊട്ടിയടക്കപ്പെടുംബോൾ പുതിയ വഴികൾ തുറന്ന് കൊണ്ട് പ്രവാസികൾ പ്രതിസന്ധിയെ തരണം ചെയ്ത് കൊണ്ടിരിക്കുകയാണ്.
യു എ ഇ അടഞ്ഞപ്പോൾ ഒമാനും ഒമാൻ അടഞ്ഞപ്പോൾ മാലിദ്വീപും നേപ്പാളും ബഹ്രൈനുമെല്ലാം പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള ഇടത്താവളമായി മാറി.
ഏറ്റവും ഒടുവിൽ ബഹ്രൈനും അടഞ്ഞ സമയത്താണ് സൗദിയിലെത്താനുള്ള പുതിയ വഴികൾ കണ്ടെത്താൻ ശ്രമങ്ങൾ പ്രവാസികൾ ഊർജ്ജിതമാക്കിത്തുടങ്ങിയത്.
അറേബ്യൻ മലയാളിയുടെ അന്വേഷണങ്ങൾക്കൊടുവിൽ പ്രവാസികൾ സൗദിയിലെത്താൻ കണ്ടെത്തിയ പുതിയ വഴികൾ താഴെ വിവരിക്കുന്നു.
എത്യോപ്യ: എത്യോപ്യയാണു നിലവിൽ സൗദിയിലേക്ക് മടങ്ങാനുള്ള ഒരു മാർഗം. ഖത്തർ വഴി എത്യോപ്യയിലേക്ക് പറക്കാൻ സാധിക്കും. 14 ദിവസം എത്യോപ്യയിൽ താമസിച്ച് സൗദിയിലേക്ക് പറക്കാം.
അർമേനിയ:അർമേനിയ വഴി കഴിഞ്ഞ ദിവസം മലയാളികൾ സൗദിയിലെത്തിച്ചേർന്നിട്ടുണ്ട്. യാതൊരു പ്രയാസവും യാത്രക്കിടയിൽ നേരിട്ടിട്ടില്ലെന്ന് അവർ അറേബ്യൻ മലയാളിയോട് പറഞ്ഞു. ഖത്തർ വഴിയാണു അർമേനിയയിൽ എത്തിയത്. ആകെ അമിത ചിലവ് അനുഭവപ്പെട്ടത് ഖത്തർ എയർവേസിന്റെ സൗദി ക്വാറന്റീൻ പാക്കേജിലെ തുകയായിരുന്നു എന്നും അവർ സൂചിപ്പിച്ചു.
റഷ്യ, ഉസ്ബെകിസ്ഥാൻ: ഈ രണ്ട് രാജ്യങ്ങളിലൂടെയും വിവിധ ട്രാവൽ ഏജൻസികൾ സൗദി പാക്കേജുകൾ ചെയ്യുന്നുണ്ട്. സമീപ ദിനങ്ങളിൽ പ്രഖ്യാപിച്ച പാക്കേജായതിനാൽ അനുഭവം പങ്ക് വെക്കാൻ ആരെങ്കിലും ഇത് വരെ പോയതായി അറിവില്ല. എങ്കിലും നിലവിൽ പ്രസ്തുത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഉള്ളതിനാൽ യാത്രക്ക് പ്രയാസം നേരിടില്ല എന്ന് ഉറപ്പിക്കാം.
നിലവിലെ സാഹചര്യത്തിൽ മുകളിൽ കൊടുത്ത 4 രാജ്യങ്ങൾ വഴി സൗദിയിലേക്ക് യാത്ര സാധ്യമാകും എന്നാണ് അനുഭവസ്ഥരിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നും അറേബ്യൻ മലയാളി മനസ്സിലാക്കിയിട്ടുള്ളത്. ഏത് രാജ്യങ്ങൾ വഴിയാണെങ്കിലും ട്രാവൽ ഏജന്റുമാരുമായി വിശദമായി ചർച്ചകൾ നടത്തിയതിന്റെ ശേഷം മാത്റം പണം കൈമാറുക. ട്രാവൽ ഏജന്റുമാർ ഇല്ലാതെ സ്വന്തം നിലയിലും ഓൺലൈൻ ബുക്കിംഗുകളും ഓൺലൈൻ വിസയും ടിക്കറ്റും മറ്റും അവലംബിച്ചും യാത്ര ചെയ്യുകയും ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa