Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പോകാനായി നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇഖാമയുള്ളവരും പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും മുഖീമിൽ രെജിസ്റ്റർ ചെയ്യുന്ന സമയം ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ

ജിദ്ദ: നേരത്തെയുള്ളതിൽ നിന്ന് വ്യത്യസ്തമായി  സൗദിയിലേക്ക്  കടക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും മുഖീം രെജിസ്റ്റ്രേഷൻ ആവശ്യമായിട്ടുണ്ട്.

നേരത്തെ രണ്ട് ഡോസ് വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ച ആർക്കും മുഖീം പോർട്ടലിൽ പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് രെജിസ്റ്റ്രേഷൻ നടത്തിയാൽ മതിയാകുമായിരുന്നു.  ഇപ്പോൾ ഇഖാമയുള്ളവർക്കും സന്ദർശകർക്കും പ്രത്യേകം ഓപ്ഷൻ വന്നിട്ടുണ്ട്.  എന്നാൽ ഇഖാമ നമ്പർ ഉപയോഗിച്ച് രെജിസ്റ്റ്രേഷൻ നടത്തുന്ന സമയം നാം നാട്ടിൽ നിന്ന് സ്വികരിച്ച വാക്സിൻ വിവരങ്ങൾ ഒന്നും ചേർക്കാൻ സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണു.  അതേ സമയം ഇഖാമയുള്ളവരുടെ സ്റ്റാറ്റസ്  തവക്കൽനായിൽ ഇമ്യുൺ ആയിരിക്കണം എന്ന് മുഖീം ഓർമ്മിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ മുഖീമിൽ രെജിസ്റ്റർ ചെയ്യുന്നതിനു ശ്രദ്ധിക്കേണ്ട പ്രധാന സംഗതികൾ ഇവയാണ്.

1. രണ്ട് ഡോസ് വാക്സിനെടുത്ത ഇഖാമയുള്ളവർ വാക്സിനേഷൻ വിവരം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ചേർക്കേണ്ടതുണ്ട്.

2.https://eservices.moh.gov.sa/CoronaVaccineRegistration എന്ന മന്ത്രാലയത്തിന്റെ സൈറ്റ് വഴിയാണു വിവരങ്ങൾ അപ് ലോഡ് ചെയ്യേണ്ടത്.

3. രെജിസ്റ്റ്രേഷൻ സമയത്ത് സൗദി മൊബൈൽ നമ്പർ പ്രവർത്തിക്കുന്നില്ലെങ്കിലും ഇ മെയിൽ ഐ ഡിയിലേക്ക് ഒ ടി പി വരുന്നതിനാൽ  അക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. പ്രവർത്തിക്കുന്ന ഇമെയിൽ ഐഡി കൊടുത്താൽ മതി.

4. നമ്മുടെ പാസ്പോർട്ട് കോപിയും വാക്സിനേഷൻ സർട്ടിഫിക്കറ്റുമാണു ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടത്. അത് 1 എം ബി സൈസിൽ കൂടാത്ത പിഡിഎഫ് ഫയലായിരിക്കണം എന്നത് പ്രത്യേകം ഓർക്കുക.

5. ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തവർക്ക് അഞ്ച് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ അപേക്ഷ തള്ളിയോ ഇല്ലയോ എന്നതിൽ കൺഫർമേഷൻ കിട്ടും.

6. സ്വീകരിച്ചാൽ സ്വാഭാവികമായും തവക്കൽനായിൽ അപ്ഡേറ്റ് ആകും. നാട്ടിൽ നിന്ന് തന്നെ തവക്കൽനായിൽ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കുകയും ചെയ്യും.

7. ശേഷം മുഖീമിലെ  https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് പ്രിന്റൗട്ട് എടുക്കണം.

8. സൗദിയിൽ നിന്നും ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തോ രോഗം ഭേമായോ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്കും മുകളിലെ ലിങ്ക് പൂരിപ്പിച്ച് പ്രിന്റൗട്ട് എടുത്താൽ മതി.

9. വാക്സിൻ സ്വീകരിച്ച പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്ക് വഴി വിവരങ്ങൾ പൂരിപ്പിച്ച് പ്രിന്റൗട്ട് സൂക്ഷിക്കുകയാണു ചെയ്യേണ്ടത്.

10. പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റിൽ രെജിസ്റ്റ്രേഷൻ നടത്തേണ്ടതില്ല. പകരം അവർ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നാട്ടിലെ ഏതെങ്കിലും ഹെൽത്ത് ഡിപാർട്ട്മെന്റിൽ നിന്ന് അറ്റസ്റ്റ് ചെയ്ത് കൈയിൽ സൂക്ഷിച്ചായിരിക്കണം സൗദിയിലേക്ക് കടക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്