Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് വീണ്ടും സന്തോഷ വാർത്ത; റി എൻട്രി വിസകൾ സൗജന്യമായി പുതുക്കിത്തുടങ്ങി

ജിദ്ദ: നാട്ടിൽ കുടുങ്ങിയ  സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ റി എൻട്രി വിസകൾ സൗജന്യമായി പുതുക്കി നൽകൽ ജവാസാത്ത് ആരംഭിച്ചു.

ഈ വർഷം ദുൽഹിജ്ജ 21 വരെ അഥവാ ജൂലൈ 31 വരെയാണ്  റി എൻട്രി വിസകൾ സൗജന്യമായി നീട്ടി നൽകിയിട്ടുള്ളത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം കൊറോണ മൂലം ഫെബ്രുവരിയിൽ യാത്രാ വിലക്കേർപ്പെടുത്തിയ 20 രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റി എൻട്രിയും ജൂലൈ 31 വരെയാണു ജവാസാത്ത് സൗജന്യമായി  നീട്ടി നൽകുന്നത്.

രണ്ട് ദിവസം മുമ്പ് കാലാവധി കഴിഞ്ഞ ഇഖാമകൾ ജൂലൈ 31 വരെ സൗജന്യമായി നീട്ടി നൽകിയിരുന്നു.

https://muqeem.sa/#/visa-validity/check എന്ന ലിിങ്ക് വഴി റി എൻട്രി കാലാവധി ചെക്ക് ചെയ്യാാാാാാാ

വിമാന വിലക്ക് മൂലം നാട്ടിൽ കുടുങ്ങിയ സൗദി പ്രവാസികൾമ്ം വലിയ ആശ്വസമായിരിക്കുകയാണു സൗദി ഭരണകൂടത്തിന്റെ തീരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്