14 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞ് വാഹനാപകടത്തിൽ മരണപ്പെട്ടു; ഡ്രൈവർക്ക് പിതാവ് മാപ്പ് നൽകി
നജ്റാൻ: നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷം സൗദി ദമ്പതികൾക്ക് പിറന്ന ഇരട്ടക്കുട്ടികളിൽ ഒരാൾ വാഹനാപകടത്തിൽ മരണപ്പെട്ടു.
അതേ സമയം 5 വയസ്സ് പ്രായമുള്ള തൻറെ മകൻ ഫൈസലിൻ്റെ മരണത്തിന് കാരണക്കാരനായ ഡ്രൈവർക്ക് അല്ലാഹവിൻ്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പിതാവ് നിരുപാധികം മാപ്പു നൽകിയത് ശ്രദ്ധേയമായി.
നീണ്ട പതിനാല് വർഷത്തെ ചികിത്സകൾക്ക് ശേഷമായിരുന്നു കൊല്ലപ്പെട്ട കുട്ടിയും മറ്റൊരു പെൺ കുട്ടിയും അടക്കമുള്ള ഇരട്ടകളെ സൗദി ദമ്പതികൾക്ക് ലഭിച്ചത് .
നജ്റാനിലെ കിംഗ് ഫഹദ് പാർക്കിൽ കുട്ടികൾ ടോയ് സ്കൂട്ടറിൽ കളികുന്നത്തിനിടയിലായിരുന്നൂ അപകടം സംഭവിച്ചത്.
കളിക്കിടെ മതിയായ വെളിച്ചമില്ലാത്ത ഭാഗത്തേക്ക് കുട്ടികൾ പോയതാണ് അപകടം സംഭവിക്കാൻ കാരണം. ഡ്രൈവർ ക്ക് കുട്ടികളെ കാണാൻ സാധിച്ചിരുന്നില്ല.
അപകടത്തില് മരിച്ച കുട്ടിയുടെ ഇരട്ട സഹോദരി ക്ക് പരിക്കേറ്റിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa